തൃപ്രയാർ: നാട്ടിക എജ്യുക്കേഷണൽ സൊസൈറ്റി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ സ്‌പെക്ട്ര 2024 മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. നാട്ടിക ശ്രീനാരായണ കോളേജ് മലയാളവിഭാഗം മുൻ മേധാവി പ്രൊഫ. വി.എസ്. റെജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എൻ.സി. അനീജ അദ്ധ്യക്ഷയായി. വി. ശശിധരൻ, എം. ലതിമോൾ, എൻ.ആർ. സ്മിത, കണ്ണൻ രവീന്ദ്രൻ, വി.എ. അപർണ, ഗോമതി ഗോപിനാഥ് എന്നിവർ സംബന്ധിച്ചു. ഫാഷൻ ഷോ, മാനേജ്‌മെന്റ് ക്വിസ്, ഹ്യൂമൺ റിസോഴ്‌സ് ഗെയിം, ഫുഡ് ഫെസ്റ്റിവൽ എന്നിവ നടന്നു.