r

പ്രാദേശിക മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിൽ ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ സംസാരിക്കുന്നു.

ആളൂർ : ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തിൽ വയനാട് ദുരന്തബാധിതർക്ക് പത്ത് വീടുകൾ നിർമ്മിച്ച് നൽകുമെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. ഇതിനകം സമാഹരിച്ച ഒരു കോടിയിൽപരം രൂപ സെപ്തംബർ 10ന് കൈമാറും. ബിഷപ്പ് ഹൗസിൽ സംഘടിപ്പിച്ച പ്രാദേശിക മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിൽ അദ്ധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യമൂല്യങ്ങളെ നിലനിറുത്താൻ മാദ്ധ്യമങ്ങൾ ജാഗ്രതയോടെ നിലകൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെബി മാളിയേക്കൽ, നവീൻ ഭഗീരഥൻ, പി.കെ. സിദ്ധിഖ്, വിൽസൻ മേച്ചേരി, ഗിരീഷ് ഉണ്ണിക്കൃഷ്ണൻ, പി.കെ.എം അഷ്‌റഫ്, തോമസ് കോമ്പാറ, ഷാന്റി ജോസഫ്, ഐ.ആർ. രാജൻ, ജബ്ബാർ, മോൺ. ജോസ് മാളിയേക്കൽ, മോൺ. വിൽസൺ ഈരത്തറ, ഫാ. ലിജോ കോങ്കോത്ത്, ഫാ. ജിനോ ജോണി മാളക്കാരൻ, ഫാ. ജോസ് തളിയത്ത്, ഫാ. ജയ്‌സൻ വടക്കുംഞ്ചേരി, ഫാ. റിജോയ് പഴയാറ്റിൽ തുടങ്ങിയവർ സംസാരിച്ചു.