ചാലക്കുടി: ചാലക്കുടി കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിർമ്മാണം ഉടൻ. 20 കോടി രൂപയുടെ നിർമ്മാണമാണ് രണ്ടാംഘട്ടം പൂർത്തിയാക്കുന്നത്. പ്ലാസറ്ററിംഗ്, ഇലക്ട്രിഫിക്കേഷൻ, പ്ലംബിംഗ്, പെയിന്റിംഗ്, ചുറ്റുമതിൽ നിർമ്മാണം, മുറികൾ തരംതരിക്കൽ, ഇലക്ട്രോണിക്‌സ് സംബന്ധമായ ജോലികൾ എന്നിവ നടത്തും. ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയാക്കിയ കോടതി സമുച്ചയവും പരിസരവും സനീഷ്‌കുമാർ ജോസഫ് എം.എൽ.എയും ജനപ്രതിനിധികളും സന്ദർശിച്ചു. രണ്ടാം ഘട്ടനിർമ്മാണം വിലിയുരുത്താൻ ജില്ലാ ജഡ്ജ് പി.എ.സിറാജുദ്ധീൻ, ബാർ അസോസിയേഷൻ ഭാരവാഹികൾ എന്നിവരും പങ്കെടുത്തു. ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സവിത വി.എസ്, രാജി ശിവദാസ് , ബിന്ദു പരമേശ്വർ, അഡ്വ.ബിജു.ചിറയത്ത് ,നിത പോൾ, അഡ്വ. ജോസഫ് അറങ്ങാശ്ശേരി എന്നിവരും പങ്കെടുത്തു. മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യം ഒരുക്കൽ,സ്വീവേജ് പ്ലാന്റ് നിർമ്മാണം ഉടൻ പൂർത്തിയാക്കൽ എന്നിവയ്ക്കായി ചേർന്ന അവലോകന യോഗത്തിൽ ലോയേഴ്‌സ് ക്ലാർക്ക് അസോസിയേഷൻ ഭാരവാഹികളായ ടി.ജി. രാജീവ്,ഇ.ടി.ബഷീർ , അസിസ്റ്റന്റ് എക്‌സി.എൻജിനീയർ പി.വി.മേഷാ, ശാലിനി പി.ആർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.