udgadanam

പുതുക്കാട് : സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി.) പുതുക്കാട് യൂണിറ്റ് കൺവെൻഷൻ നടത്തി. മാനേജ്‌മെന്റിന്റെ തൊഴിൽ പരിഷ്‌കാരങ്ങൾ അവസാനിപ്പിക്കുക, കൃത്യമായി ശമ്പളം കൊടുക്കുക, തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ കൺവെൻഷൻ ഉന്നയിച്ചു. സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിൽ മണ്ഡലം സെക്രട്ടറി പി.കെ. ശേഖരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി സി.യു.പ്രിയൻ, വി.പി. ബാബുരാജ്, കെ.കെ.ജയൻ,ജോസഫ് രാജ, എം.സതീഷ് എന്നിവർ സംസാരിച്ചു