
അരിമ്പൂർ: എറവ് ആറാംകല്ലിൽ എച്ച് വൺ എൻ വൺ ബാധിച്ച സ്ത്രീ മരിച്ചു. കണ്ടംകുളത്തി ഫെർഡിനാന്റ് ഭാര്യ മീനയാണ് (62) മരിച്ചത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞയാഴ്ച ബംഗളൂരുവിൽ മകളുടെ അടുത്തുപോയി നാല് ദിവസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ മീനയ്ക്ക് പനി ആരംഭിച്ചിരുന്നു. തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം ദിനമാണ് മീന മരണപ്പെടുന്നത്. സംസ്‌കാരം ഇന്ന് രാവിലെ 11ന് എറവ് കപ്പൽ പള്ളിയിൽ നടക്കും. മക്കൾ: വീനസ്, ബോബി. മരുമക്കൾ: നൈജോ, ജിത്തു. മൃതദേഹവുമായി ആളുകൾ സമ്പർക്കം പുലർത്തരുതെന്ന് അരിമ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ശങ്കർ അറിയിച്ചു.