
തൃശൂർ : കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ, വർഗീയ നയങ്ങൾക്കെതിരെ പോരാടുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തുപകരുക, ശമ്പള പരിഷ്‌കരണ ക്ഷാമബത്ത കുടിശ്ശികകൾ അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
മാർച്ച് പടിഞ്ഞാറെ കോട്ടയിൽ നിന്നും ആരംഭിച്ച് അയ്യന്തോൾ കളക്ടറേറ്റിന് മുൻവശം സമാപിച്ചു. കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സിജി സോമരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.കെ.ആർ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ഇ.നന്ദകുമാർ, നിക്‌സൺ , ഡോ.സുരേഷ് കെ.ദാമോദരൻ, ഡോ.യു.സലിൽ, ഡോ.നിഷ.എം.ദാസ്, കെ.കെ.സുബാഷ്, പി.എസ്.ജയകുമാർ, ഡോ.ടി.വി.സതീശൻ സംസാരിച്ചു.