dc

തൃശൂർ: ഡി.സി ബുക്‌സിന്റെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏഴിന് വൈകിട്ട് അഞ്ചിന് സാഹിത്യ അക്കാഡമിയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ബെന്യാമിൻ അദ്ധ്യക്ഷത വഹിക്കും. ആറിന് നടക്കുന്ന സുവർണ്ണജൂബിലി ആഘോഷം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. കെ.സച്ചിദാനന്ദൻ അദ്ധ്യക്ഷത വഹിക്കും. 'ചരിത്രവും സാഹിത്യവും സംഗമിക്കുന്നയിടം' എന്ന വിഷയത്തിൽ രാമചന്ദ്ര ഗുഹ സുവർണ്ണജൂബിലി പ്രഭാഷണം നടത്തും. എം.മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തും. 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫിക് നറേറ്റീവിന്റെ പ്രദർശനവും നടക്കും. പി. ഭാസ്‌കരൻ, വയലാർ രാമവർമ്മ, ഒ.എൻ.വി കുറുപ്പ്, യൂസഫലി കേച്ചേരി എന്നിവർക്കുള്ള ആദരമായി ഗാനാർപ്പണം അരങ്ങേറുമെന്ന് ഡി.സി ബുക്‌സ് സി.ഇ.ഒ രവി ഡി.സി, പബ്ലിക്കേഷൻ മാനേജർ എ.വി.ശ്രീകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡി.സി ബുക്‌സിന്റെയും ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെയും നേതൃത്വത്തിൽ സാംസ്‌കാരിക നഗരിക്ക് അക്ഷരാർപ്പണം എന്ന പരിപാടിയും സംഘടിപ്പിക്കും. സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും.