മാള: അഷ്ടമിച്ചിറ എസ്.എൻ.ഡി.പി ശാഖയിൽ മൂന്നാമത് ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാദിനം ആഘോഷിച്ചു. കെ.കെ. ഹോബിയുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമവും കലശപൂജയും നടന്നു. പ്രസിഡന്റ് രാജൻ നടുമുറി അദ്ധ്യക്ഷനായി. അമരിപ്പാടം ആശ്രമം മഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. മാള എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ, സെക്രട്ടറി ചന്ദ്രൻ മരോട്ടിക്കുന്നത്ത്, ജയരാജ് വാക്കയിൽ എന്നിവർ പ്രസംഗിച്ചു.