തൃപ്രയാർ: മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ ഇല്ലംനിറ നടന്നു. രാവിലെ അഭിഷേകം, ശ്രീരുദ്രധാര, ഗണപതിഹോമം, ഇല്ലംനിറ, നിറപുത്തിരി എന്നിവ നടന്നു. പഴങ്ങാപ്പറമ്പ് നന്ദൻ തിരുമേനി കാർമ്മികനായി. ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് രാമൻ ചേർത്തേടത്ത്, സെക്രട്ടറി ഹരിദാസ് ആലക്കൽ, ട്രഷറർ കെ.കെ. ധർമ്മപാലൻ എന്നിവർ നേതൃത്വം നൽകി.