mla
1

കൊടുങ്ങല്ലൂർ : അദ്ധ്യാപക ദിനത്തിൽ ഇ.ടി. ടൈസൺ എം.എൽ.എയെയും പത്‌നി സുനിതയെയും ദി ഇൻസ്റ്റിറ്റിയൂഷൻ ഒഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ) കൊടുങ്ങല്ലൂർ യൂണിറ്റ് ആദരിച്ചു. ചടങ്ങിൽ ഐ.എച്ച്.കെ ഒരു തൈ നടാം പദ്ധതിയുടെ ഭാഗമായി എം.എൽ.എയും പത്‌നിയും ഹോമിയോപ്പതി ഔഷധ സസ്യമായ തുജ ഏറ്റുവാങ്ങി. യൂണിറ്റ് പ്രസിഡന്റ് ഡോ. ഒ.ജി. വിനോദ്, സെക്രട്ടറി ഡോ. ഷാനവാസ്, ട്രഷറർ ഡോ. അക്തർ അലി, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മൃദുൽ, ഡോ. ഇന്ദുജ, ഡോ. നസീർ, ഡോ. ശാഖി, ഡോ. നിലീന, ഡോ. അൻസാർ എന്നിവർ പങ്കെടുത്തു.