
തൃശൂർ : ഇന്നത്തെ വിദ്യാർത്ഥി സമൂഹം ഈശ്വരന് തുല്യമായിട്ടാണ് അദ്ധ്യാപകരെ കാണേണ്ടതെന്ന് അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ. ഗുരുകുല സമ്പ്രദായത്തിൽ നിന്നും ഇന്നത്തെ രീതിയിലേക്ക് വിദ്യാഭ്യാസരംഗത്ത് വന്ന മാറ്റം യുവതലമുറയുടെ പഠനരംഗത്തും കാണുന്നുണ്ട്. ശക്തൻ തമ്പുരാൻ കോളേജ് പ്രിൻസിപ്പാൾ അജിത്ത് രാജയെ തൃശൂർ ആദരണീയത്തിന്റെ നേതൃത്വത്തിൽ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദരണീയം പ്രസിഡന്റ് എസ്.അജി അദ്ധ്യക്ഷത വഹിച്ചു. മുൻ മേയർ ഐ.പി.പോൾ, കോർപ്പറേഷൻ കൗൺസിലർ റെജി ജോയ്, കെ.ഗിരീഷ് കുമാർ, കെ.ഗോപാലകൃഷ്ണൻ, ശരത് ചന്ദ്രൻ, കെ.പി.രാധാകൃഷ്ണൻ, കെ.എൻ.നാരായണൻ, ടി.ബി.പ്രസന്നൻ, സി.സി.ഡേവി, അഡ്വ.ജോയ് സെബാസ്റ്റ്യൻ, ഇ.സത്യഭാമ, നളിനി തുടങ്ങിയവർ പങ്കെടുത്തു.