sub

തൃശൂർ : സബ് കളക്ടറായി അഖിൽ വി.മേനോൻ ചുമതലയേറ്റു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, എ.ഡി.എം ടി.മുരളി എന്നിവർ ചേർന്ന് സബ് കളക്ടറെ സ്വാഗതം ചെയ്തു. സ്ഥലം മാറിപ്പോകുന്ന സബ് കളക്ടർ മുഹമ്മദ് ഷെഫീഖിൽ നിന്നും അഖിൽ വി.മേനോൻ, അസി. കളക്ടർ അതുൽ സാഗറിന്റെ സാന്നിദ്ധ്യത്തിലാണ് ചുമതലയേറ്റത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ അഖിൽ വി.മേനോൻ തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറായാണ് സർവീസിൽ പ്രവേശിച്ചത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പരീക്ഷ വിജയിച്ച് പരിശീലനത്തിനിടയിലാണ് സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുന്നത്. 2022 ബാച്ചിലാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്.