
തൃശൂർ : ഗോപു നന്തിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി മാർട്ടിൽ ഓഫർ പെരുമഴയുമായി ഇന്നും നാളെയും ജി മാർട്ട് ഡേ നൈറ്റ് സെയിൽ നടക്കും. കേരളമെമ്പാടുമുള്ള 54 ഷോ റൂമിൽ രാവിലെ ഒമ്പത് മുതൽ രാത്രി പന്ത്രണ്ട് വരെയാണ് ഇന്നും നാളെയും ഉപഭോക്താക്കൾക്ക് പർച്ചേസ് ചെയ്യാൻ അവസരം
70 ശതമാനം വരെയുള്ള മെഗാ ഡിസ്‌കൗണ്ടും എല്ലാത്തരം കമ്പനി ഓഫറും സമ്മാനങ്ങളും എക്സ്റ്റൻഡഡ് വാറണ്ടികളും ഈ കാലയളവിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.. സ്‌ക്രീൻ ഗാർഡ് മുതൽ മൊബൈൽ ഫോൺ, ലാപ്പ്‌ടോപ്പുകൾ, സൗണ്ട് ബാറുകൾ തുടങ്ങി എല്ലാവിധ ഐ.ടി പ്രൊഡക്ടുകൾക്കും ഫ്രിഡ്ജ്, ടി.വി, വാഷിംഗ് മെഷീൻ, എ.സി, ഡിഷ് വാഷർ, ഡ്രൈയർ, ഫ്രീസർ, വിസി കൂളർ, എയർ കൂളർ, മിക്‌സി, ഗാസ് സ്റ്റൗ, മൈക്രോവേവ് ഓവൻ, വാട്ടർ ഹീറ്റർ, വാട്ടർ പ്യൂരിഫെയർ, ഗ്രൈൻഡർ, ഇൻഡക്‌ഷൻ കുക്കർ, ഫാനുകൾ, ചിമ്മിനി ഹോബുകൾ, കിച്ചൺ ക്രോക്കറി ഉത്പന്നങ്ങൾ വരെ എല്ലാം കേരളത്തിൽ മറ്റാർക്കും നൽകാനാവാത്ത വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ജിമാർട്ട് ഡേനൈറ്റ് സെയിലിലൂടെ ഒരുക്കിയിട്ടുള്ളത്. ജി മാർട്ട് ബെൻസാ ബെൻസാ ഓഫറിലൂടെ ബംപർ സമ്മാനമായി നറുക്കെടുപ്പിലൂടെ വിജയിക്കുന്ന ഒരു ഭാഗ്യശാലിക്ക് മെഴ്‌സിഡസ് ബെൻസ് കാറും അഞ്ച് ഭാഗ്യശാലികൾക്ക് മാരുതി എസ്‌പ്രസോ കാറുകളും സമ്മാനമായി ലഭിക്കും.