
വെങ്ങിണിശ്ശേരി : പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്ന അഡാപ്ട് സൊസൈറ്റിയിലെ ഫ്‌ളോറികൾച്ചറിന്റെ ഭാഗമായി വളർത്തിയ ചെടികളിൽ നിന്നുള്ള പൂക്കൾ സമീപ വീടുകളിൽ അത്തപ്പൂക്കളമൊരുക്കാൻ സൗജന്യമായി നൽകി. പാറളം പഞ്ചായത്ത് അംഗം അനിത പ്രസന്നൻ ഉദ്ഘാടനം ചെയ്തു അദ്ധ്യാപകരായ ഹരിത, ബിന്ദു, മെബിത, ഇന്ദു തുടങ്ങിയവർ നേതൃത്വം നൽകി.