ആളൂർ : ബി.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അംഗത്വ വിതരണ കാമ്പയിൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നിരവധിപേർ പുതുതായി അംഗത്വം എടുക്കുകയും മുതിർന്ന പാർട്ടി പ്രവർത്തകർക്ക് ഓണപ്പുടവ നൽകുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം ഇൻ ചാർജർ എ.ആർ. അജിഘോഷ് അദ്ധ്യക്ഷനായി. വിപിൻ പാറമേക്കാട്ടിൽ, ഷൈജു കുറ്റിക്കാട്ട്, അഡ്വ. കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, ലോചനൻ അമ്പാട്ട്, വേണു, എ.വി. രാജേഷ് എന്നിവർ പ്രസംഗിച്ചു.