
ഗുരുവായൂർ : ഗുരുവായൂരപ്പന് തിരുമുൽക്കാഴ്ച്ചയായി ഇന്ന് ഗുരുവായൂർ ക്ഷേത്ര തിരുമുറ്റത്ത് അത്തപ്പൂക്കളം വിരിയും. നാല് പതിറ്റാണ്ടിലേറെയായി ക്ഷേത്രത്തിന് മുന്നിൽ പൂക്കളമൊരുക്കിയിരുന്ന ഗുരുവായൂരിലെ പൂ വ്യാപാരി പരേതനായ തേക്കത്ത് ഉണ്ണിക്കൃഷ്ണന്റെ മകൻ സന്ദീപിന്റെ വകയാണ് പൂക്കളം. രണ്ടു തരം ചെണ്ടുമല്ലി, വാടാർമല്ലി, ജെമന്തി, അരളി, ചില്ലി റോസ്, ചൗക്ക തുടങ്ങിയ പൂക്കളാണ് ഉപയോഗിക്കുക. പുലർച്ചെ മൂന്നിന് ക്ഷേത്ര നട തുറക്കുന്നതിന് മുൻപ് പൂക്കളം തീർക്കും. ഗുരുവായൂരിൽ ശ്രീകൃഷ്ണ ഫ്‌ളവർമാർട്ട് നടത്തിവന്നിരുന്ന തെക്കത്ത് ഉണ്ണികൃഷ്ണൻ 1976ൽ തുടങ്ങിയതാണ് അത്തദിനത്തിൽ പൂക്കളം ഒരുക്കൽ.അദ്ദേഹത്തിന്റെ മരണശേഷം അദേഹത്തിന്റെ മകൻ അതേറ്റെടുത്തു. തിരുവോണം വരെ വിവിധസംഘടനകളും വ്യാപാരികളും ഇവിടെ പൂക്കളം ഒരുക്കും.