
കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ വനിതാ കൂട്ടായ്മയിൽ നടത്തിയ ചെണ്ടുമല്ലി പൂക്കൃഷിയുടെ വിളവെടുപ്പ് ഇ.ടി.ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്തംഗം രത്‌ന ചന്ദ്രൻ, ആശാ രാജൻ, ഗൗരി ശിവദാസൻ എന്നിവർ ചേർന്നാണ് എടത്തിരുത്തി കൃഷിഭവന്റെ സഹകരണത്തോടെ ചെന്ത്രാപ്പിന്നി ദേശീയ പാതയോരത്ത് ചെണ്ടുമല്ലി പൂക്കൃഷി ഇറക്കിയത്. വിളവെടുപ്പ് ചടങ്ങിൽ എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷൈജ ഷാനവാസ്, ഷമീർ, ചെന്ത്രാപ്പിന്നി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഹരിലാൽ മണിയത്ത്, അഡ്വ.വി.കെ.ജ്യോതിപ്രകാശ്, ഷീന വിശ്വൻ, നവമി പ്രസാദ്, എം.കെ.ഫൽഗുണൻ എന്നിവർ നേതൃത്വം നൽകി.