ആളൂർ : വാർദ്ധക്യം ആനന്ദകരം ആയുഷിലൂടെ എന്ന സന്ദേശവുമായി നാഷണൽ ആയുഷ് മിഷന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ആളൂർ പഞ്ചായത്ത്, സർക്കാർ മാതൃക ഹോമിയോപ്പതി ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി സംഘടിപ്പിച്ച വയോജന മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജോജോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് അദ്ധ്യക്ഷത വഹിച്ചു, ആളൂർ ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.എ.എസ്.മാനസ, യോഗ ഇൻസ്ട്രക്ടർ വി.കെ.സുകുമാരൻ എന്നിവർ ബോധവത്കരണ ക്ലാസ് നടത്തി. മെഡിക്കൽ ഓഫീസർ ഡോ.ബിനു കൃഷ്ണ, വാർഡ് മെമ്പർമാരായ കെ.ബി.സുനിൽ, കൊച്ചുത്രേസ്യ, ജിഷ ബാബു, ഓമന ജോർജ് എന്നിവർ പ്രസംഗിച്ചു.