sada

തൃശൂർ: പഞ്ചവാദ്യത്തിലും കഥകളിയിലും മദ്ദളത്തിലും ശ്രദ്ധേയനായ സദനം ഭരതരാജനെ കേരള ബ്രാഹ്മണ സഭ ആദരിച്ചു. ആധുനിക പഞ്ചവാദ്യത്തിലും കഥകളിയിലും മദ്ദളത്തിന്റെ സ്ഥാനം ചിട്ടപ്പെടുത്തിയ, മദ്ദളത്തിന്റെ ഏറ്റവും മികച്ച വക്താവായിരുന്ന മദ്ദളം വെങ്കിച്ചൻ സ്വാമി എന്ന തിരുവില്വാമല വെങ്കിടീശ്വരയ്യർ ദിനാഘോഷത്തോ‌ട് അനുബന്ധിച്ചായിരുന്നു പരിപാടി. സദനം ഭരതരാജൻ കഥകളി മദ്ദളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബ്രാഹ്മണസഭ ജില്ലാ സെക്രട്ടറി ഡി. മൂർത്തി പൊന്നാടയണിയിച്ച് വെങ്കിച്ചൻ സ്വാമി സ്മാരക ഉപഹാരം നൽകി. സഭാ ഭാരവാഹികളായ കെ.ആർ. ജയരാമൻ, എസ്. രാമദാസ്, എ.ആർ. നാരായണൻ എന്നിവർ പ്രസംഗിച്ചു.