1

തൃശൂർ: കുട്ടികളുടെ ഡിജിറ്റൽ ക്ഷേമത്തിനായി ആർട്ടിഫിഷൽ ഇന്റർലിജൻസിന്റെയും റോബോട്ടിക്‌സിന്റെയും ഉപയോഗം എന്ന വിഷയത്തിൽ ഡിസംബർ രണ്ടിനും മൂന്നിനും മാള ഹോളിഗ്രേസ് അക്കാഡമിയിൽ 'സ്റ്റോഗോ ഫെസ്റ്റ്' സംഘടിപ്പിക്കും. നാലാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി മൂന്ന് കാറ്റഗറികളിലായി വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, പ്രസന്റേഷൻ എന്നിവയിൽ മത്സരങ്ങൾ നടക്കും. ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ അവാർഡ് സമർപ്പണവും ഉണ്ടാകും. മത്സര വിജയികൾക്ക് 2026 ഫെബ്രുവരിയിൽ യു.എ.ഇയിൽ നടക്കുന്ന രാജ്യാന്തര സ്റ്റോഗോ ഫെസ്റ്റ് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഇന്റർനെറ്റും ഡിജിറ്റൽ ഉപകരണങ്ങളും ഉത്തരവാദിത്വത്തോടെയും കാര്യക്ഷമമായും ഉപയോഗിക്കാൻ വൈദഗ്ദ്ധ്യമുള്ള കുട്ടികളെ ശാക്തീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഭാരവാഹികളായ ജയേഷ് സെബാസ്റ്റ്യൻ, ജോസ് കണ്ണംപിള്ളി, ആർ. ലിൻഡ എന്നിവർ പറഞ്ഞു.