1

തൃശൂർ: ദേശീയ അദ്ധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി കസ്തൂർബാ ട്രസ്റ്റ്, സർവോദയ മണ്ഡലം ഗാന്ധി പീസ് ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ആചാര്യ വന്ദനം, അദ്ധ്യാപക ദിന സമ്മേളനം, സർവോദയ സാഹിത്യ കൃതികൾ നൽകി അദ്ധ്യാപകരെ ആദരിക്കൽ എന്നിവ നടന്നു. സർവോദയ ദർശൻ ചെയർമാനും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ എം. പീതാംബരൻ ഉദ്ഘാടനം ചെയ്തു. കസ്തൂർബാ ട്രസ്റ്റ് ഉപദേശക സമിതി അംഗം കെ.എം. സിദ്ധാർത്ഥൻ അദ്ധ്യക്ഷനായി. സർവോദയ മണ്ഡലം സെക്രട്ടറി പി.എസ്. സുകുമാരൻ, കസ്തൂർബാ വിദ്യാലയം പ്രിൻസിപ്പൽ ടി.എസ്. ലേഖ, ജില്ലാ സർവോദയ മണ്ഡലം പ്രസിഡന്റ് പി. രാജേന്ദ്രൻ, സെക്രട്ടറി മോഹൻ താഴത്ത്, ഗാന്ധി പീസ് ഫൗണ്ടേഷൻ കോ- ഓർഡിനേറ്റർ വി.ഐ. ജോൺസൺ, പി.ആർ. ഷീജ എന്നിവർ പ്രസംഗിച്ചു.