 
തൃശൂർ: പീച്ചി ഡാം തുറന്നത് സംബന്ധിച്ച് സബ് കളക്ടർ നൽകിയ റിപ്പോർട്ടിൽ ഇറിഗേഷൻ വകുപ്പിനും, കെ.എസ്.ഇ.ബിക്കും ഗുരുതര വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ജനങ്ങൾക്കുണ്ടായ നഷ്ടത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുത്ത് പരിഹാരം നൽകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി.സി.സി വൈസ് പ്രസിഡന്റുമായ അഡ്വ. ജോസഫ് ടാജറ്റ്. 2018ലേതിന് സമാനസാഹചര്യമാണ് ഇത്തവണയുണ്ടായത്. ഒരാഴ്ചക്കലമാണ് പ്രദേശങ്ങൾ വെള്ളകെട്ടിലായത്. 105 കൃഷി ഭവനുകളുടെ പരിധിയിലായി 1672 ഹെക്ടറിലായി ഏകദേശം 26 കോടി രൂപയുടെ കൃഷി നാശമുണ്ടായി. ഏകദേശം 50 കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ച് റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.