chanda
ഏങ്ങണ്ടിയൂർ കർഷക സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

ഏങ്ങണ്ടിയൂർ: കർഷക സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തയ്ക്ക് തുടക്കമായി. കൺസ്യൂമർ ഫെഡ് ഓണവിപണി അഞ്ചാംകല്ല് സെന്ററിന് വടക്ക് ഭാഗം കാക്കനാട്ട് കോംപ്ലക്‌സിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.കെ. ഉത്തമൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹർഷവർധനൻ കാക്കനാട്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ബി. സുരേഷ്, ബാങ്ക് വൈസ് പ്രസിഡന്റ് സന്തോഷ് കേരാച്ചൻ, മാനേജിംഗ് ഡയറക്ടർ ഇ. രണദേവ്, ഡയറക്ടർ പി.പി. പ്രഭാത് എന്നിവർ സംസാരിച്ചു. 22 ഇനങ്ങൾ 1570 രൂപയ്ക്ക് വിതരണം ചെയ്യുന്നുണ്ട്. കൂടാതെ ബാങ്ക് ഹെഡ് ഓഫീസിന് മുന്നിലെ ഓണച്ചന്തയിൽ പഴം, പച്ചക്കറിച്ചന്ത, നഴ്‌സറി തൈ സ്റ്റാൾ, കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രദർശനം, വിൽപ്പപന മേളയ്ക്കും തുടക്കമായി.