എടമുട്ടം: കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രത്തിൽ ഓണത്തിനായുള്ള ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് കൃഷി ഓഫീസർ ലക്ഷ്മി മോഹൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിന് സമീപമുള്ള സ്ഥലത്ത് 400 ഓളം ചെണ്ടുമല്ലി തൈകളാണ് നട്ടുവളർത്തിയത്. ക്ഷേത്രം ഭാരവാഹികളായ വി.യു. ഉണ്ണിക്കൃഷ്ണൻ, വി.ആർ. രാധാകൃഷ്ണൻ, വി.കെ. ഹരിദാസൻ, വി.സി. ഷാജി എന്നിവർ നേതൃത്വം നൽകി.