1

തൃശൂർ: ആൽഫ പാലിയേറ്റീവ് കെയർ സെന്ററിന്റെ തൃശൂർ ലിങ്ക് സെന്റർ ചെമ്പുക്കാവ് മ്യൂസിയം ക്രോസ് ലൈനിൽ ഹോളി ഫാമിലി സ്‌കൂളിനടുത്ത് തിങ്കളാഴ്ച രാവിലെ പത്തിന് പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. പൊലീസ് അസി. കമ്മിഷണർ സലീഷ് എൻ. ശങ്കരൻ, കോർപറേഷൻ കൗൺസിലർ റെജി ജോയ്, പൂർണിമ സുരേഷ് എന്നിവർ പങ്കെടുക്കും. തൃശൂർ സെന്റർ നിലവിൽ 839 പേരെ പരിചരിക്കുന്നുണ്ടെന്നും അവർ അറിയിച്ചു. പ്രസിഡന്റ് ജോസഫ് പുന്നമൂട്ടിൽ, സെക്രട്ടറി സി.കെ. സജീവ്, ട്രഷറർ ഡോ. ടി.കെ. ആന്റണി, കൺവീനർ തോമസ് തോലത്ത് എന്നിവർ പങ്കെടുത്തു.