1

തൃശൂർ: സപ്ലൈകോ തൃശൂർ ജില്ലാതല ഓണം ഫെയറിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. വയനാട്ടിലെ പ്രകൃതി ദുരന്തം മനസിൽ മായാതെ നിൽക്കുന്നുണ്ടെങ്കിലും സിവിൽ സപ്ലൈസ്, കൺസ്യൂമർ ഫെഡ്, കൃഷിവകുപ്പ് എന്നിവരുടെ ഓണച്ചന്തകൾ പ്രവർത്തിക്കുമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി പറഞ്ഞു. തേക്കിൻകാട് മൈതാനിയിലെ തെക്കെഗോപുര നടയിൽ നടന്ന പരിപാടിയിൽ പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസി ആദ്യവിൽപ്പന നടത്തി. സപ്ലൈകോ മേഖലാ മനോജർ ടി.ജെ. ആശ, ജില്ലാ സപ്ലൈ ഓഫീസർ പി.ആർ. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. തേക്കിൻകാട് മൈതാനത്തെ തെക്കെ ഗോപുര നടയിൽ 14 വരെയാണ് ഓണം ഫെയർ.