pachaka

തൃശൂർ: സ്‌കൂൾ പാചകത്തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും നൽകാത്തതിലും തമിഴ്‌നാട് മോഡൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ഡി.ഡി.ഇ ഓഫീസിന് മുമ്പിൽ സത്യഗ്രഹം നടത്തി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റിയും പെൻഷനും പ്രസവാവധിയും ഉൾപ്പെടെ നൽകുന്ന തമിഴ്‌നാട് മാതൃക കേരളത്തിലും നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലേതുപോലെ ജീവനക്കാരായി തൊഴിലാളികളെ അംഗീകരിക്കുകയും വേണം. ജില്ലാ പ്രസിഡന്റ് സി.യു. ശാന്ത അദ്ധ്യക്ഷയായി. സെക്രട്ടറി വി.കെ. ലതിക, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ്, ടി.കെ. സുധീഷ്, ബാബു ചിങ്ങാരത്ത്, ഷൈനി ബാബു തുടങ്ങിയവർ പ്രസംഗിച്ചു.