baiju

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ പുതിയ വൈസ് ചെയർമാനായി ബൈജു കുറ്റക്കാടൻ തിരഞ്ഞെടുക്കപ്പെട്ടു. മുൻ വൈസ് ചെയർമാൻ ടി.വി. ചാർളി രാജി വച്ചതിനെത്തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. ഇന്നലെ രാവിലെ കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ബൈജു കുറ്റിക്കാടനെ ടി.വി. ചാർളി നാമനിർദേശം ചെയ്തു. പി.ടി. ജോർജ് പിന്താങ്ങി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാലാം വാർഡ് കൗൺസിലർ അൽഫോൺസ തോമസിനെ കെ.ആർ. വിജയ നാമനിർദ്ദേശം ചെയ്തു. ജിഷ ജോബി പിന്താങ്ങി. ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നു. 16നെതിരെ 17 വോട്ടുകൾക്കാണ് ബൈജുവിന്റെ ജയം. ഡെപ്യൂട്ടി കളക്ടർ കെ. ശാന്തകുമാരി വരണാധികാരിയായി. നഗരസഭാ ആറാം വാർഡ് കൗൺസിലറാണ് ബൈജു കുറ്റിക്കാടൻ.