വെള്ളിക്കുളങ്ങര: ശാസ്താംപൂവം ആദിവാസി നഗറിലെ കുടുംബങ്ങൾക്ക് അന്നമൂട്ടാൻ ഇനി സഞ്ചരിക്കുന്ന റേഷൻകട. ഇതോടെ റേഷൻ സാധനങ്ങൾ വാങ്ങാൻ 73 കുടുംബങ്ങളുടെ കിലോമീറ്ററുകൾ താണ്ടിയുള്ള യാത്രയ്ക്കാണ് അന്ത്യം കുറിക്കുന്നത്. റേഷൻ സാധനങ്ങൾ ശാസ്താംപൂവത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിൽ എല്ലാ മാസവും ആദ്യ ആഴ്ചയിൽ തന്നെ വിതരണം ചെയ്യും. റേഷനിംഗ് ഇൻസ്‌പെക്ടറുടെ മേൽനോട്ടത്തിൽ മറ്റത്തൂർ പഞ്ചായത്ത് അധികൃതരുടെ സഹകരണത്തോടെയാണ് വിതരണം. 30 കിലോഗ്രാം അരിയും 5 കിലോ ഗോതമ്പോ, ആട്ടയോ ആണ് ഒരോ കുടുംബത്തിനും നൽകുന്നത്. സഞ്ചരിക്കുന്ന റേഷൻകടയുടെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ശാസ്താംപൂവം കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കെ.കെ രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ.് പ്രിൻസ് മുഖ്യാതിഥിയായി. എം.ആർ. രഞ്ജിത്ത്, അശ്വതി വിബി, പി.ആർ. ജയചന്ദ്രൻ, സൈമൺ ജോസ് എന്നിവർ പങ്കെടുത്തു.
ജില്ലയിലെ സഞ്ചരിക്കുന്ന റേഷൻകടയെ
ആശ്രയിക്കുന്നത് 417 കുടുംബങ്ങൾ