city

തൃശൂർ: സ്വതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് നടത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിലുള്ള സ്‌കൂൾ, കോളേജ്, വിദ്യാർത്ഥികൾക്കായി ഫ്രീഡം ഫ്രം ഡ്രഗ്‌സ് എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച റീൽസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ നിർവഹിച്ചു. നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനവും, തൃശൂർ സെന്റ് തോമസ് കോളേജിലെ എം. എഡ്വിൻ ബാബു രണ്ടാം സ്ഥാനവും, നിർമ്മലമാത സെൻട്രൽ സ്‌കൂൾ ഡി. ദേവദത്ത്, ഡി. ഗൗരിക മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. ഹോളി ഫാമിലി സി.ജി.എച്ച്.എസ് ചെമ്പുക്കാവ്, ചെറുതുരുത്തി വരദ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നീ വിദ്യാലയങ്ങൾ സ്‌പെഷ്യൽ ജൂറി പുരസ്‌കാരങ്ങളും കരസ്ഥമാക്കി. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സനീഷ് ബാബു സംസാരിച്ചു.