yooth
പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നിൽക്കുന്നു



കുന്നംകുളം: യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ജനാധിപത്യ രീതിയിൽ സമരം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചും സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മഹേഷ് തിപ്പലശ്ശേരി, രേഷ്മ സതീഷ്, റോഷിത് ഒടാട്ട്, പ്രിയസജീഷ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നികിൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്റെ നിയോജകമണ്ഡലം പ്രസിഡന്റ് മഹേഷ് തിപ്പിലശ്ശേരി അദ്ധ്യക്ഷനായി.