rk1

കയ്പമംഗലം ബീച്ച് എഗേൻസ് ഓഡിറ്റോറിയത്തിൽ നടന്ന ബി.ജെ.പി അംഗത്വവിതരണ കാമ്പയിൻ ചടങ്ങിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം : ബി.ജെ.പി കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി അംഗത്വ വിതരണ കാമ്പയിൻ പെരിഞ്ഞനം എലഗൻസ് ഓഡിറ്റോറിയത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. കയ്പമംഗലം മണ്ഡലം പ്രസിഡന്റ് രാജേഷ് കോവിൽ അദ്ധ്യക്ഷനായി. മത്സ്യസെൽ ജില്ലാ കൺവീനർ ജോഷി ബ്ലാങ്ങാട്ട്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, സെക്രട്ടറി റോഷൻ, ജില്ലാ സെൽ കോ-ഓർഡിനേറ്റർ പി.എസ്. അനിൽകുമാർ, എടവിലങ്ങ് മണ്ഡലം സെക്രട്ടറി സെൽവൻ മണക്കാട്ടുപടി, സതീശൻ തെക്കിനിയേടത്ത്, സുരേഷ് പള്ളത്ത്, പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു.