വയനാട് ജനതയ്ക്ക് കൈത്താങ്ങായി ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവനിലെ വിദ്യാർത്ഥികൾ സ്വരൂപിച്ച തുക കളക്ടർ അർജുൻ പണ്ഡ്യന് കൈമാറുന്നു.
കയ്പമംഗലം: വയനാട് ജനതയ്ക്ക് കൈത്താങ്ങാവുകയാണ് ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവനിലെ വിദ്യാർത്ഥി കൂട്ടായ്മ. സ്‌കൂളിലെ സാന്ത്വനം ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ നിന്നും മറ്റുമായി സ്വരൂപിച്ച ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കളക്ടർ അർജുൻ പാണ്ഡ്യൻ തുക ഏറ്റുവാങ്ങി. പ്രിൻസിപ്പൽ യാമിനി ദിലീപ്, വിദ്യാർത്ഥി പ്രതിനിധികളായ തേജോവൃഷ്, ജനീന ജലീൽ, പി.എം. സന, സി.എച്ച്. ഉദിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.