1

തൃശൂർ: ഇടത് മന്ത്രിസഭ ഉടൻ രാജിവെച്ച് ജനവിധി തേടണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കൗൺസിൽ. സംസ്ഥാന ചെയർമാൻ ഡോ.എം.സി.ദിലീപ്കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അജിതൻ മേനോത്ത്, ട്രഷറർ എം.എസ്.ഗണേശൻ, ഭാരവാഹികളായ ഡോ.പി.വി.പുഷ്പജ, സുരേഷ് ബാബു എളയാവൂർ, കെ.ജി.ബാബുരാജ് പനങ്ങോട്ടുകോണം, വിജയൻ ആൽബർട്ട് ജോസ്, ബിനു എസ്.ചക്കാലയിൽ , ഡോ.പി.ഗോപി മോഹൻ, എം.പി.ജോർജ്. ഇ.വി.എബ്രഹാം, മാമ്പുഴക്കരി വി.എസ്.ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.
ഡോ.പി.കൃഷ്ണകുമാർ, പ്രൊഫ.വി.എ.വർഗീസ്, ടി.ജെ.പീറ്റർ, പി.പി.വിജയകുമാർ, ഡോ.പ്രദീപ് കുമാർ കറ്റോട്, രാഘവൻ കുളങ്ങര, സുരേഷ് കൂത്തുപറമ്പ്, ശ്രീദേവി ബാലകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.