amla

തൃശൂർ : ലൂർദ്ദ് മെത്രാപ്പോലിത്തൻ കത്തീഡ്രലിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 138ാം തിരുനാൾ പ്രവർത്തന കമ്മിറ്റി ഓഫീസ് ഹൊസൂർ രൂപതാദ്ധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴേലിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. കത്തീഡ്രൽ വികാരി റവ. ഫാ.ഡേവിസ് പുലിക്കോട്ടിൽ സംസാരിച്ചു. നവംബർ ഏഴ് മുതൽ 11 വരെയുള്ള ദിവസങ്ങളിലാണ് തിരുന്നാളാഘോഷം. സഹവികാരി റവ.ഫാ.അനു ചാലിൽ കൃതജ്ഞത രേഖപ്പെടുത്തി. ഫാ.ജിജോ എടക്കളത്തൂര്, കൈക്കാരന്മാരായ ജോജു മഞ്ഞില, തോമസ് കോനിക്കര, ലൂവി കണ്ണാത്ത്, ജോസ് ചിറ്റാട്ടുകര, പബ്ലിസിറ്റി ചെയർമാൻ ആന്റണി തോട്ടാൻ തുടങ്ങിയവർ നേതൃത്വം നൽകി.