1

തൃശൂർ : ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ മദ്ധ്യമേഖലാ സമ്മേളനം മുൻ എം.എൽ.എ എം.പി.വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറിയെ സെക്കൻഡറിയാക്കി മാറ്റി തരംതാഴ്ത്തുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്ന് മദ്ധ്യമേഖലാ സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വെങ്കിട മൂർത്തി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അനിൽ എം.ജോർജ്, ഡി.സി.സി ജനറൽ സെക്രട്ടറി ബിജോയ് ബാബു, സംസ്ഥാന ട്രഷറർ എം.റിയാസ്, കെ.പി.അനിൽ കുമാർ, കെ.ആർ.മണികണ്ഠൻ, ഇ.പ്രീതി, എം.വി.അഭിലാഷ്, കെ.യു.നിഷ, ടി.എസ്.ഡാനിഷ്, ഡോ.എസ്.എൻ.മഹേഷ് ബാബു, സി.എം.അനന്തകൃഷ്ണൻ, റെജോ ജോസ്, ബൈജു ആന്റണി എന്നിവർ പ്രസംഗിച്ചു.