
തൃശൂർ : കാഴ്ച്ച പരിമിതർക്കും ഭിന്നശേഷിക്കാർക്കും സാമ്പത്തികമായി നിർദ്ധന കുടുംബങ്ങൾക്കും ഓണക്കിറ്റുകളുടെ വിതരണവും ഓണാഘോഷവും സംഘടിപ്പിച്ചു.അദ്വൈത സേവാ ചാരിറ്റബിൾ ട്രസറ്റിന്റെയും സ്വസ്ഥ ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലാണ് ഓണക്കിറ്റുകളുടെ വിതരണവും ഓണഘോഷവും സംഘടിപ്പിച്ചത്. വി.രാമദാസ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ.പുത്തേഴത്ത് രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. തൃശൂർ സേവാസദനം വൈസ് പ്രസിഡന്റ് ഇന്ദിര ടീച്ചർ, എം.കെ.കേശവൻ, മുരളി കൊളങ്ങാട്ട്, സി.ആർ.സുകു, പി.വി.സുബ്രഹ്മണ്യൻ, പി.രാമകൃഷ്ണൻ, എം.വാസുദേവൻ, എൻ.എ.സുകുമാരൻ തുടങ്ങിയവർ സംസരിച്ചു.