sathyan
1

കൊടുങ്ങല്ലൂർ: കേരളത്തിൽ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തിന്റെ രൂപകൽപ്പനയിൽ നിർണായക പങ്ക് വഹിച്ച നേതാവായിരുന്നു ഇ. ഗോപാലകൃഷ്ണ മേനോനെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ അംഗം സത്യൻ മൊകേരി പറഞ്ഞു. ഇ. ഗോപാലകൃഷ്ണ മേനോന്റെ 28-ാം ചരമ വാർഷിക ദിനാചരണവും ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് വിജയത്തിന്റെ 75-ാം വാർഷികാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കൗൺസിൽ അംഗം കെ.ജി. ശിവാനന്ദൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അനുസ്മരണ പ്രഭാഷണം നടത്തി. ഗോപലകൃഷ്ണ മേനോൻ സ്മാരക അവാർഡ് ആലപ്പുഴ മിത്രകാരി സ്വദേശിയും കർഷകനുമായ എൻ.കെ. വേണുഗോപാലൻ നായർ ഏറ്റുവാങ്ങി. എം.എൽ.എമാരായ വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൺ, ടി.കെ. സുധീഷ്, കെ.വി. വസന്തകുമാർ, കെ.എസ്. ജയ, കെ.കെ. രാജേന്ദ്ര ബാബു, സി.സി. വിപിൻചന്ദ്രൻ, ടി.പി. രഘുനാഥ്, എം.ആർ. അപ്പുക്കുട്ടൻ, പി.പി. സുഭാഷ് എന്നിവർ പ്രസംഗിച്ചു.