sndp
1

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കുന്നംകുളം ശാഖയിൽ വിവിധ പരിപാടികളോടെ ഓണാഘോഷം നടന്നു. മേത്തല ചിത്തിരവളവ് ഗുരുദേവ നഗറിലുള്ള രജിതൻ തച്ചപ്പിള്ളിയുടെ വസതിയിലായിരുന്നു ഓണാഘോഷ പരിപാടികൾ. കൊടുങ്ങല്ലൂർ യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എൻ. വാസുദേവൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഷമോജ്, നഗരസഭാ കൗൺസിലർ രവീന്ദ്രൻ നടുമുറി, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ഡി. വിക്രമാദിത്യൻ, രജിതൻ തച്ചപ്പിള്ളി, ഉഷാദേവി, ചെയർമാൻ ശിവശങ്കരൻ, ഷീജ, അമ്പിളി, പുരുഷോത്തമൻ, ചന്ദ്രിക ശിവരാമൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം ദിനിൽ മാധവ് ഭദ്രദീപം കൊളുത്തിയാണ് ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഓണപ്പാട്ടുകൾ, നാടൻപാട്ടുകൾ, ചലച്ചിത്രഗാനങ്ങൾ, നൃത്തങ്ങൾ, കൈകൊട്ടിക്കളി തുടങ്ങി വിവിധ കലാപരിപാടികളും ഓണസദ്യയും ആഘോഷത്തിന് മാറ്റുകൂട്ടി.