award

തൃപ്രയാർ: നാട്ടിക പഞ്ചായത്ത് അഞ്ചാം വാർഡ് കർമ്മസമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്‌ളസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു. കൂടാതെ വാർഡിലെ ആശാവർക്കർ, ഹരിതകർമ്മസേനാ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർക്ക് ഓണക്കോടിയും അരിയും വിതരണം ചെയ്തു.

വാർഡ് മെമ്പർ സുരേഷ് ഇയ്യാനി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മേഖലാ സെക്രട്ടറി രവികുമാർ ഉപ്പത്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം സെക്രട്ടറി എ.കെ.ചന്ദ്രശേഖരൻ, പി.വി.സെന്തിൽകുമാർ, എൻ.ടി.എസ്.പി യോഗം സെക്രട്ടറി സുഹാസ് ചെമ്പിപറമ്പിൽ എന്നിവർ പങ്കെടുത്തു.

നാട്ടിക പഞ്ചായത്ത് അഞ്ചാം വാർഡിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് രവികുമാർ ഉപ്പത്ത് ഉദ്ഘാടനം ചെയ്യുന്നു.