1

തൃശൂർ: തൊഴിലാളികളുടെയും കർഷകരുടെയും നേതൃത്വത്തിൽ രാജ്യത്ത് ശക്തിയാർജ്ജിച്ചിട്ടുള്ള ജനകീയമുന്നേറ്റത്തെ കേന്ദ്ര സർക്കാർ വിലകുറച്ചുകാണരുതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് പറഞ്ഞു. ഒക്ടോബർ 5, 6 തിയതികളിൽ തൃശൂരിൽ നടക്കുന്ന എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിന്റെ വിജയത്തിനായി രൂപീകരിക്കുന്ന സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.കെ.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.രാജേന്ദ്രൻ, കെ.ജി.ശിവാനന്ദൻ, പി.ഡി.റെജി, പി.ശ്രീകുമാർ, വി.ആർ.മനോജ്, എം.രാധാകൃഷ്ണൻ, സാറാമ്മ റോബ്‌സൺ, കെ.എൻ.രഘു സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. വത്സരാജ് (ചെയർമാൻ), കെ.ജി.ശിവാനന്ദൻ (ജന.കൺവീനർ), അഡ്വ.കെ.ബി.സുമേഷ് (ട്രഷറർ) (101 അംഗ സംഘാടകസമിതി).