acc
അപകടത്തിൽ തകർന്ന ബൈക്ക്

കുന്നംകുളം: അഞ്ഞൂർ പാർക്കാടി അമ്പലത്തിന് സമീപം തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്. അഞ്ഞൂർ സ്വദേശി ഷാജൻ(55) ആണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 8 മണിയോടെയാണ് അപകടം. കുന്നംകുളം ഭാഗത്ത് നിന്ന് അഞ്ഞൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിന് മുൻപിലേക്ക് നായ ചാടുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രികനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.