1

തൃശൂർ : കോടതികളിൽ നടപ്പിലാക്കിയ ഇ- ഫയലിംഗ് സമ്പ്രദായത്തിൽ നിന്നും ഫിസിക്കൽ ഫയലിംഗ് നിറുത്തലാക്കണമെന്ന ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ നിർദ്ദേശത്തിൽ അഡ്വ.ക്ലർക്ക്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു. മതിയായ ക്രമീകരണങ്ങളില്ലാതെ നടപ്പിലാക്കിയ ഇ- ഫയലിംഗ് നിമിത്തം ഏറെ ബുദ്ധിമുട്ടാണ് സാധാരണക്കാരായ കക്ഷികളും, അഡ്വക്കേറ്റ് ക്ലാർക്കുമാരും അനുഭവിക്കുന്നത്. ഇ ഫയലിംഗിനെ മാത്രം ആശ്രയിക്കുമ്പോൾ സമീപ ഭാവിയിൽ വരാനിട വരുന്ന സാങ്കേതിക തകരാർ മൂലമോ മറ്റോ ബോധിപ്പിക്കുന്ന ഹർജികൾക്കും അതിന്മേലുണ്ടാവുന്ന വിധിന്യായമുൾപ്പെടെയുള്ള ഉത്തരവുകൾക്കും ശാശ്വതപരിഹാരം ഫിസിക്കൽ ഫയലിംഗ് മാത്രമാണെന്ന യാഥാർത്ഥ്യം മറച്ചുവയ്ക്കുകയാണെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.രവീന്ദ്രനും ജനറൽ സെക്രട്ടറി വി.കെ.രാജേന്ദ്രനും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.