
കയ്പമംഗലം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി പെരിഞ്ഞനം പഞ്ചായത്തിന്റെ സഹകരണത്തോടെ ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി വയോജനങ്ങൾക്കുള്ള ആരോഗ്യ പരിപാലന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് ഇന്ന് നടക്കും. രാവിലെ 10മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പെരിഞ്ഞനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് ഉദ്ഘാടനം ചെയ്യും. പ്രമുഖ ഡോക്ടർമാർ നേതൃത്വം നൽകുന്ന ക്യാമ്പിൽ സൗജന്യ രോഗ നിർണയവും മരുന്നുവിതരണവും നടക്കും. വർദ്ധക്യത്തിൽ വരാവുന്ന രോഗവസ്ഥകളും അവ നിയന്ത്രിക്കുവാനുള്ള മാർഗങ്ങളും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസും നടക്കും. തുടർ ചികിത്സ വേണ്ടവർക്ക് ആയുഷ് ഹോമിയോ ഡിസ്‌പെൻസറിയിലോ മറ്റു റഫറൽ കേന്ദ്രങ്ങളിലോ അതിനുളള സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.