കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം മാടവന ശാഖാ വനിതാസംഘത്തിന്റെ 30-ാമത് വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീജ അദ്ധ്യക്ഷയായി. അരിവിതരണോദ്ഘാടനം അജേഷ് തൈത്തറ നിർവഹിച്ചു. ഗീതാ സത്യൻ മുഖ്യപ്രഭാക്ഷണം നടത്തി. വാർഡ് മെമ്പർ പ്രഥമകുമാർ, കെ.ജി. ഉണ്ണിക്കൃഷ്ണൻ, വിമി മംഗളാനന്ദൻ, ഷിയ വിക്രമാദിത്യൻ, വിപിൻദാസ് മാവുംകൂട്ടത്തിൽ, രമണി വിക്രമൻ, ദീപ അനിൽ എന്നിവർ പ്രസംഗിച്ചു.