
തൃശൂർ: ഗൃഹോപകരണ, ഇലക്ട്രോണിക്സ് ഗാഡ്ജറ്റ് രംഗത്തെ മുൻനിരക്കാരായ 'ഗോപു നന്തിലത്ത് ജി മാർട്ട്' ഈ ഓണക്കാലത്ത് 600 കോടി രൂപയുടെ വില്പന ലക്ഷ്യമിടുന്നു. വാർഷിക വില്പനയുടെ പകുതി കൈവരിച്ച് ഇത്തവണ ഗംഭീരമായ ഓണാഘോഷമാണ് പ്രതീക്ഷിക്കുന്നതെന്ന് ചെയർമാൻ ഗോപു നന്തിലത്ത് പറഞ്ഞു. ബെൻസ ബെൻസ ഓഫറിലൂടെ ഉത്പന്നങ്ങൾ വാങ്ങുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് മെഴ്സിഡസ് ബെൻസ് കാറാണ്. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേർക്ക് മാരുതി എസ്പ്രസോ കാറും സമ്മാനമായി നൽകും. എല്ലാ ബില്ലിലും ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. കമ്പനിയുടെ 54ാമത് ഷോറൂം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. ഓരോ 30 കിലോമീറ്ററിലും ഒരു ഷോറൂമാണ് ലക്ഷ്യമിടുന്നത്. അടുത്ത ഡിസംബറിനുള്ളിൽ പത്ത് ഷോറൂം തുറക്കും. ലാഭ മാർജിൻ കുറച്ച്, വിറ്റുവരവ് കൂട്ടുകയെന്ന രീതിയാണ് ഗോപു നന്തിലത്തിന്റേത്. വാർഷിക വിറ്റുവരവ് നിലവിലെ 1,200 കോടി രൂപയിൽ നിന്ന് അടുത്ത സാമ്പത്തിക വർഷത്തിൽ 1,600 കോടിയിലേക്കുയർത്തും.
വിറ്റുവരവ് ലക്ഷ്യം 2,500 കോടി രൂപ
മൊബൈൽ ഫോൺ രംഗത്ത് ശ്രദ്ധ പതിപ്പിക്കുന്നതിലൂടെ രണ്ട് വർഷത്തിനുള്ളിൽ 2,500 കോടി രൂപയുടെ വിറ്റുവരവ് നേടുമെന്ന് ഗോപു നന്തിലത്ത് വ്യക്തമാക്കി. കമ്പനികളിൽ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ടാണ് ഉത്പന്നങ്ങൾ വാങ്ങുന്നതെന്നതിനാൽ ലാഭത്തിന്റെ നല്ലൊരു പങ്ക് ഉപഭോക്താക്കളുമായി പങ്കുവെക്കാനാകുമെന്ന് ഗോപു നന്തിലത്ത് പറഞ്ഞു. 4,900 മുതൽ 10 ലക്ഷം രൂപ വരെ വില വരുന്ന എൽ.ഇ.ഡി. ടി.വികൾ, 9,000 മുതൽ ആറുലക്ഷം രൂപ വരെയുള്ള റഫ്രിജറേറ്ററുകളുണ്ട്. തവണകളായി പണം നൽകാനുള്ള സൗകര്യവും കാഷ് ബാക്ക് സംവിധാനവുമൊക്കെ പ്രയോജനപ്പെടുത്തി ഉത്പന്നങ്ങൾ സ്വന്തമാക്കാം.