medical-camp

പുതുക്കാട് : പുതുക്കാട് പഞ്ചായത്ത്, കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, ഭാരതീയ ചികിത്സാ വകുപ്പ് ആയുഷ് വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.സി.സോമസുന്ദരൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷൈനി ജോജു, പഞ്ചായത്തംഗങ്ങളായ സെബി കൊടിയൻ, ഷാജു കാളിയേങ്കര, സി.പി.സജീവൻ, രശ്മി ശ്രീഷോബ്, ആൻസി ജോബി, സുമ ഷാജു, ഫിലോമിന ഫ്രാൻസിസ്, മെഡിക്കൽ ഓഫീസർ ഡോ.പി.കെ.കവിത, യോഗ പരിശീലകൻ ടി.യു.രജീഷ് തുടങ്ങിയവർ സംസാരിച്ചു. ആയുർവേദ മരുന്നുകളും വിതരണം ചെയ്തു.