pandhamkulatthi-

മുണ്ടൂർ: കൈപ്പറമ്പ് പഞ്ചായത്തിലെ റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കുക, കാലങ്ങളായി തകർന്നു കിടക്കുന്ന മുണ്ടൂർ - പെരിങ്ങണ്ടൂർ റോഡ് ഉടനെ ടാറിംഗ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൈപ്പറമ്പ് പഞ്ചായത്തിലെ ആംആദ്മി പ്രവർത്തകർ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് റോയ് പുറനാട്ടുകര, സെക്രട്ടറി സേവ്യർ സെബാസ്റ്റ്യൻ, ട്രഷറർ സാബു ആന്റണി, കൈപ്പറമ്പ് പഞ്ചായത്ത് ആംആദ്മി പാർട്ടി പ്രസിഡന്റ് എം.വി.ഷാജു, പ്രവർത്തകരായ ജോമോൻ, സത്യൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.