വെള്ളാങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം വള്ളിവട്ടം ശാഖയുടെ ആഭിമുഖ്യത്തിൽ പൂക്കളമത്സരം നടന്നു. ശാഖയുടെ കീഴിലുള്ള ആറ് കുടുംബ യൂണിറ്റുകൾ പങ്കെടുത്ത മത്സരത്തിൽ നമ്പൂരിത്തറ കുടുംബ യൂണിറ്റ്, നായ്കുളത്തുകാട് കുടുംബ യൂണിറ്റുകൾ ഒന്നും രണ്ടും സ്ഥാനം നേടി. വള്ളിവട്ടം തറ, നെടുവൻകാട് യൂണിറ്റുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. ശാഖാ പ്രസിഡന്റ് എ.ജി. ബാബു ക്യാഷ് അവാർഡ് സമ്മാനിച്ചു. പങ്കെടുത്ത മറ്റ് യൂണിറ്റുകൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾ ശാഖാ സെക്രട്ടറി എം.ആർ. ഗോപാലകൃഷ്ണൻ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ജോഷി ഈഴുവത്ര നന്ദി പറഞ്ഞു.