തൃശൂർ: സമകാലീന സാഹിത്യം പുതു രചനകളാലും ആശയങ്ങളാലും നൂതനമായ കാഴ്ചപ്പാടുകളാലും അതിസമ്പന്നമാണെന്നും പുതിയ എഴുത്തുകാർ നിർഭയത്തോടെ കീഴ് വഴക്കങ്ങൾക്ക് അതീതരായ സാഹിത്യ സപര്യയുടെ വക്താക്കളാകുന്നത് പ്രതീക്ഷ നൽകുന്നുവെന്നും വൈശാഖൻ. തൃശൂർ ലിറ്റററി ഫോറം ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച 'യുവ പുതുരചനകൾ, നിലപാടുകൾ, കാഴ്ചപ്പാടുകൾ' സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. ഉണ്ണിക്കൃഷ്ണൻ, അരുൺ എഴുത്തച്ഛൻ, ബിലു പദ്മിനി നാരായണൻ, സച്ചിൻദേവ്, സന റുബീന, അനിൽകുമാർ കോലഴി, അപർണ്ണ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.